Finance & Investment

അക്കൗണ്ട് തുറക്കാന്‍ മൊബൈല്‍ ആപ്പുമായി ഫെഡറല്‍ ബാങ്ക്

അക്കൗണ്ട് തുറക്കാന്‍ മൊബൈല്‍ ആപ്പുമായി ഫെഡറല്‍ ബാങ്ക്
X
CAL_federalകൊച്ചി: ബാങ്ക് അക്കൗണ്ട് തുടങ്ങാനായി ഫെഡറല്‍ ബാങ്ക് മൊബൈല്‍ ആപ്പ് പുറത്തിറക്കി. മുംബൈ, കൊച്ചി എന്നിവടങ്ങളിലായി മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു.

മുംബൈയില്‍ ഇന്ത്യാ ഇന്‍ഫോലൈന്‍ കാംപസില്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ നിലേഷ് ശിവ്ജി വികംസേയും ഐ.ഐ.എഫ്.എല്‍. മാനേജിങ് ഡയറക്ടര്‍ ആര്‍ വെങ്കട്ടരാമനും കൊച്ചിയില്‍ വീഗാര്‍ഡ് കോര്‍പറേറ്റ് ഓഫിസ് കാംപസില്‍ ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസനും വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ചേര്‍ന്ന് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി.   ഇതിലൂടെ ആധാര്‍, പാന്‍ കാര്‍ഡുകളുള്ള ഏതു സമയത്തും മൊബൈല്‍ ഉപയോഗിച്ച് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങാമെന്ന് റീട്ടെയില്‍ ബാങ്കിങ് വിഭാഗം മേധാവി കെ എ ബാബു പറഞ്ഞു.

Next Story

RELATED STORIES

Share it