അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ ആക്ഷന്‍ പ്ലാന്‍ നവംബര്‍ 30ന് മുമ്പ് തയ്യാറാക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നവംബര്‍ 30നു മുമ്പ് അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍ദേശിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സംസ്ഥാനതല അവലോകന ആസൂത്രണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തരം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഏതു രീതിയില്‍ മുന്നോട്ടുപോവണം എന്നതിനെ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും സീമാറ്റ് കേരളയാണ് യോഗം സംഘടിപ്പിച്ചത്. ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനു വിവിധ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ സ്‌കൂളുകള്‍ക്കും വേണ്ട സഹായം നല്‍കണം. അക്കാദമികവും ഭരണപരവുമായ കാര്യങ്ങളെ ജില്ലാതലത്തില്‍ മോണിറ്റര്‍ ചെയ്യുന്നതിന് ഡിഡിഇയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it