Flash News

അക്കാദമികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതാധികാരസമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും-കേന്ദ്രം

അക്കാദമികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതാധികാരസമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും-കേന്ദ്രം
X
national school of drama
ന്യൂഡല്‍ഹി: കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ വിവിധ അക്കാദമികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ച ഉന്നതാധികാരസമിതിമുന്നോട്ടുവച്ച ശുപാര്‍ശകളില്‍സ്വീകാര്യമായവ നടപ്പിലാക്കാന്‍ ഗവണ്‍മെന്റ്തീരിമാനിച്ചിട്ടുണ്ടെന്ന്‌കേന്ദ്ര സാംസ്‌കാരിക ടൂറിസംവകുപ്പ് സഹമന്ത്രി മഹേഷ് ശര്‍മ്മ.  അക്കാദമികളുടെ സ്വയംഭരണസ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെയാവും ഉന്നതാധികാരസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക.  ഗവേണിംങ്േ ബാഡി, എക്‌സിക്യൂട്ടീവ്കൗണ്‍സില്‍ എന്നിവയുടെ  അനുമതിയോടുകൂടി ഈ നിര്‍ദ്ദേശങ്ങള്‍  നടപ്പിലാക്കാന്‍  സാംസ്‌കാരിക മന്ത്രാലയംഅക്കാദമികളോടുംസ്ഥാപനങ്ങളോടുംആവശ്യപ്പെട്ടിട്ടുണ്ട്.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ഇന്ദിരഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, സെന്റര്‍ഫോര്‍ കള്‍ചറല്‍ റിസോര്‍സസ് ആന്റ് ട്രെയിനിങ് എന്നീസ്ഥാപനങ്ങള്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി നേടിയിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
Next Story

RELATED STORIES

Share it