അകോസ്റ്റ അര്‍ജന്റീന ടീമില്‍

ബ്യൂനസ് ഐറിസ്: പുതുമുഖ സ്‌ട്രൈക്കര്‍ ലോറ്റാറോ അകോസ്റ്റയെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഉള്‍പ്പെടു ത്തി. ചിലി, ബൊളീവിയ എന്നിവര്‍ക്കെതിരായ മല്‍സരങ്ങളിലേക്കാണ് താരത്തെ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ തിരഞ്ഞെടുത്തത്.
സ്പാനിഷ് ക്ലബ്ബായ സെവിയ്യയുടെ താരമാണ് 28കാരനായ അകോസ്റ്റ. പരിക്കിനെത്തുടര്‍ന്ന് ജാവിയര്‍ പാസ്റ്റോറെ, എന്‍സോ പെരസ്, നികോളാസ് ഗെയ്റ്റന്‍ എന്നിവര്‍ യോഗ്യതാ മല്‍സരങ്ങളില്‍ നിന്നു നേരത്തേ പി ന്‍മാറിയിരുന്നു.
Next Story

RELATED STORIES

Share it