അകാലിദള്‍ എംഎല്‍എക്ക് മര്‍ദ്ദനം

ചണ്ഡീഗഡ്: മുന്‍ ഹോക്കി താരവും ശിരോമണി അകാലിദള്‍ എംഎല്‍എയുമായ പര്‍ഗത്ത് സിങിന് യുവാവിന്റെ മര്‍ദ്ദനം. റോഡിന് നടുവില്‍ കാര്‍ പാര്‍ക്ക് ചെയ്തതു ചോദ്യംചെയ്തതാണ് സിങിനുനേരെ ആക്രമണത്തിനു കാരണമായത്. കഴിഞ്ഞദിവസം രാത്രി പോഷ് മാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. പര്‍ഗല്‍ സിങിന്റെ കഴുത്തിനും വിരലിനും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കമല്‍ജിത്ത് എന്ന 26കാരനെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it