kannur local

അകംതുരുത്ത് നിറയെ വവ്വാലുകള്‍; ജനം പനിഭീതിയില്‍

ഇരിട്ടി: കോഴിക്കോട് ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്ത് 10 പേരുടെ മരണത്തിനിടയാക്കിയ പനിക്ക് കാരണം നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ചതോടെ ഇരിട്ടി മേഖല രോഗഭീതിയില്‍. നിപ വൈറസ് വവ്വാലുകള്‍ വഴിയാണ് പടരുന്നതെന്ന ആശങ്കയിലാണ് എടക്കാനം, വള്ളിയാട്, മാടമ്പള്ളി, പെരുമ്പറമ്പ്, കപ്പച്ചേരി, പെരുവംപറമ്പ് പ്രദേശവാസികള്‍.
പഴശ്ശി പുഴയുടെ മധ്യത്തിലെ അകംതുരുത്തില്‍ അഞ്ചേക്കറോളം സ്ഥലത്തെ അക്വേഷ്യ മരങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് മരച്ചില്ലകളില്‍ നിറയെ വവ്വാലുകളാണ്. ഇവിടെ താവളമാക്കിയിട്ട് വര്‍ഷങ്ങളായി.
പകല്‍ മുഴുവന്‍ മരച്ചില്ലകളില്‍ തൂങ്ങിയാടുന്ന ഇവ രാത്രികാലങ്ങളിലാണ് ഇര തേടിയിറങ്ങുന്നത്. നിരവധി കുടുംബങ്ങള്‍ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന പുഴയോട് ചേര്‍ന്ന പ്രദേശമാണ് അകംതുരുത്ത്.
Next Story

RELATED STORIES

Share it