Flash News

അംബേദ്കര്‍ ജന്മവാര്‍ഷികം: സമാപനച്ചടങ്ങില്‍ സോണിയയും രാഹുലും പങ്കെടുക്കും

അംബേദ്കര്‍ ജന്മവാര്‍ഷികം: സമാപനച്ചടങ്ങില്‍ സോണിയയും രാഹുലും പങ്കെടുക്കും
X
sonia with rahul

നാഗ്പൂര്‍: ബാബാ സാഹേബ് അംബേദ്കറുടെ 125ാം ജന്മവാര്‍ഷിക ആഘോഷത്തിന്റെ സമാപനച്ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് വന്‍ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, ലോക്‌സഭയിലെ പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും ചടങ്ങിനെത്തും.
Next Story

RELATED STORIES

Share it