Flash News

അംബേദ്കര്‍ കോളനിയില്‍ കേന്ദ്ര പട്ടികജാതി കമ്മീഷന്റെ വാഹനം തടഞ്ഞു ; തെളിവെടുപ്പ് ബിജെപി സ്‌പോണ്‍സേര്‍ഡെന്ന് നിവാസികള്‍



മുതലമട(പാലക്കാട്): ഗോവിന്ദാപുരം  അംബേദ്കര്‍ കോളനിയില്‍ തെളിവെടുപ്പിനായി എത്തിയ കേന്ദ്രപട്ടികജാതി പിന്നാക്ക കമ്മീഷന്‍ അംഗം എല്‍ മുരുകന്‍ സഞ്ചരിച്ച വാഹനത്തെ കോളനിവാസികള്‍ തടഞ്ഞു. അംബേദ്കര്‍ കോളനിയിലെത്തി ഒരു വിഭാഗത്തിന്റെ പരാതി മാത്രം കേട്ടു മടങ്ങാന്‍ ശ്രമിച്ചപ്പോഴാണ് കോളനിയില്‍ കൂടിയ സ്ത്രീകള്‍ കമ്മീഷന്റെ വാഹനത്തെ തടഞ്ഞത്.കമ്മീഷന്‍ സത്യാവസ്ഥ മനസ്സിലാക്കണമെന്നും കഴിഞ്ഞ ദിവസം ശിവരാജന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മര്‍ദനമേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റതായും കോളനിയില്‍ ജാതീയതയുണ്ടാക്കി പരസ്പരം പ്രശ്്്‌നങ്ങളുണ്ടാക്കിയതും പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാരനായ ശിവരാജനെ അറസ്റ്റു  ചെയ്യണമെന്നും വീട്ടമ്മമാര്‍ കമ്മീഷന്‍ എല്‍ മുരുകനോട് ആവശ്യപ്പെട്ടു. ഒരു വിഭാഗം ആളുകളില്‍ നിന്നു മാത്രം പരാതി കേട്ട് തീരുമാനം എടുക്കുന്നത് ശരിയല്ല കോളനിയിലെ ഇരു വിഭാഗക്കാരുടെയും പരാതി കേള്‍ക്കാന്‍ കമ്മീഷന്‍ തയ്യാറാവാത്തതിനാലാണ് വഴി തടഞ്ഞതെന്നും കോളനിവാസികള്‍ പറഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയ കമ്മീഷന്‍ എതിര്‍വിഭാഗം കോളനിവാസികളോട്് പരാതി എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പലതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കോളനി വാസികള്‍ പറഞ്ഞു. പരാതി നേരിട്ടു കേള്‍ക്കാന്‍ തയ്യാറാവാതെ ബിജെപി സംസ്ഥാന സെക്രട്ടറിയും കമ്മീഷനും യാത്ര തുടര്‍ന്നു. കമ്മീഷന്‍ ബിജെപിയുടെ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമാണെന്നും കോളനിവാസികള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it