palakkad local

അംബേദ്കര്‍ കോളനിയിലെ ജാതിവിവേചനം: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന്



പാലക്കാട്: കടുത്ത ജാതീയ വിവേചനവും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍  അടിയന്തരമായി ഇടപെടണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള ജാതി വിവേചനവും അരക്ഷിതാവസ്ഥയുമാണ് അംബേദ്കര്‍ കോളനിയിലുള്ളത്. ചക്ലിയ സമുദായാംഗങ്ങളായ കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ പലതും ഏതു സമയത്തും തകര്‍ന്നുവീഴാറായ അവസ്ഥയിലാണ്. നല്ല മഴ പെയ്താല്‍ പോലും തകരാന്‍ സാധ്യതയുള്ള 40 വീടുകള്‍ കോളനിയിലുണ്ട്. ശുദ്ധമായ കുടിവെള്ളം പ്രദേശത്ത് കാണാക്കനിയാണ്. പഞ്ചായത്ത് നല്‍കിവരുന്ന വെള്ളം ശുദ്ധമല്ലെന്ന പരാതി വ്യാപകമാണ്. സാമ്പത്തിക അസമത്വവും അരക്ഷിത ബോധവും കോളനിയിലെ അന്തരീക്ഷത്തെ സ്‌ഫോടനാത്മകമാക്കിയിട്ടുണ്ട്. പ്രശ്‌നത്തെക്കുറിച്ച് പഠിക്കാനെത്തുന്ന ജനപ്രതിനിധികള്‍ ഒരു പക്ഷത്തിന്റെ മാത്രം വിശദീകരണങ്ങള്‍ കേട്ടു മടങ്ങുന്നുവെന്നും തങ്ങളുടെ പക്ഷം കേള്‍ക്കാന്‍ ആരുമില്ലെന്നുമുള്ള കോളനി നിവാസികളുടെ പരാതിക്ക് അടിസ്ഥാനമുണ്ട്. സര്‍ക്കാരിന്റെ സമീപനവും പ്രാദേശിക ജനപ്രതിനിധികളുടെ സമീപനവും ജാതീയ താല്‍പ്പര്യത്തോടെയാണെന്നും സംഘത്തോട് കോളനിക്കാര്‍ പരാതിപ്പെട്ടു. കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലിന്റെ സഹകരണത്തോടെ എസ്‌കെഎസ്എസ്എഫ് സംഘം കോളനി നിവാസികളായ 210 കുടുംബങ്ങള്‍ക്ക് ഒരുമാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്തു. എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പികെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷനായി
Next Story

RELATED STORIES

Share it