Cricket

അംപയറിന് പിഴച്ചു; കര്‍ണാടക - ഹൈദരാബാദ് മല്‍സരം വിവാദത്തില്‍

അംപയറിന് പിഴച്ചു; കര്‍ണാടക - ഹൈദരാബാദ് മല്‍സരം വിവാദത്തില്‍
X

വിശാഖപട്ടണം: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ കര്‍ണാടക - ഹൈരരാബാദ് മല്‍സരം വിവാദത്തില്‍. മല്‍സരത്തിനിടെ ഹൈദരാബാദ് താരം മുഹമ്മദ് സിറാജിന്റെ ഓവറില്‍ കര്‍ണാടക ഓപണര്‍ കരുണ്‍ നായര്‍ മിഡ് വിക്കറ്റിലേക്ക് പായിച്ച ഷോട്ട്  മെഹതി ഹസന്‍ ഫീല്‍ഡ് ചെയ്‌തെങ്കിലും താരത്തിന്റെ കാല്് ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നു. എന്നാല്‍ അപംയര്‍ ഇത് ബൗണ്ടറിയായി അനുവദിച്ചില്ല. മല്‍സരത്തിന് ശേഷം അംപയര്‍ വീണ്ടിയോ റഫറന്‍സ് സംവിധാനം ഉപയോഗിച്ചില്ലെന്ന ആരോപണവുമായി കര്‍ണാടക താരങ്ങള്‍ രംഗത്തെത്തുകയായിരുന്നു. മല്‍സരത്തില്‍ രണ്ട് റണ്‍സിന് കര്‍ണാടക വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 205 റണ്‍സ് അടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 203 റണ്‍സെടുക്കാനെ കഴിഞ്ഞു. അവസാന ഓവറില്‍ നാല് വിക്കറ്റ് കൈയിലിരിക്കെ ഹൈദരാബാദിന് ജയിക്കാന്‍ എട്ട് റണ്‍സേ വേണ്ടിയിരുന്നുള്ളൂവെങ്കിലും സ്റ്റുവര്‍ട്ട് ബിന്നിയുടെ ബൗളിങിന് മുന്നില്‍ ഹൈദരാബാദ് തകരുകയായിരുന്നു.ഈ വര്‍ഷത്തെ മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയുടെ രണ്ടാം വിജയവും ഹൈദരാബാദിന്റെ ആദ്യ തോല്‍വിയുമാണിത്. ജയത്തോടെ കര്‍ണാടക ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി.
Next Story

RELATED STORIES

Share it