malappuram local

അംഗീകാര തിളക്കത്തില്‍ വീണ്ടും മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗം



പൊന്നാനി: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ മികച്ച പ്രകടനം കാഴ്ച്ച വച്ച പഞ്ചായത്ത്തല തൊഴിലുറപ്പ് വിഭാഗത്തിനുള്ള അവാര്‍ഡുകള്‍ രണ്ടാം വര്‍ഷവും മാറഞ്ചേരി പഞ്ചായത്തിന് തന്നെ ലഭിച്ചു. ഇത്തവണ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച പഞ്ചായത്തിനുള്ള അവാര്‍ഡ്, ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയ എന്‍ജിനീയര്‍ക്കുള്ള അവാര്‍ഡ്, മികച്ച ഡാറ്റാ എന്‍ട്രി ഒപറേറ്റര്‍ക്കുള്ള അവാര്‍ഡ് എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് മാറഞ്ചേരിയെ തേടി എത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം മികച്ച അക്രഡിറ്റഡ് എന്‍ജിനീയര്‍ക്കുള്ള അവാര്‍ഡും മാറഞ്ചേരി നേടിയിരുന്നു.ബ്ലോക്കിലെ ഇതര പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് വിഭാഗത്തില്‍ നാലു ജീവനക്കാര്‍ ചേര്‍ന്നാണ് പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കുന്നത്. അതേസമയം മാറഞ്ചേരിയില്‍ ഇതേ ജോലികള്‍ എല്ലാം ചെയ്യാന്‍ കേവലം ഒരു അക്രഡിറ്റഡ് എന്‍ജിനീയറും ഒരു ഡാറ്റാ എന്‍ട്രി  ഓപറേറ്ററും മാത്രമാണുള്ളത്. ഈ രണ്ട് പേര്‍ ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹരാക്കിയത്. വിത്യസ്ഥവും സുസ്ഥിര വികസനത്തിന് അനുയോജ്യവുമായ ഹരിത പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയും ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടേയും ദേശീയ ശ്രദ്ധ നേടിയ പഞ്ചായത്താണ് മാറഞ്ചേരി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് പ്രസിഡന്റിന് വേണ്ടി അസിസ്റ്റന്റ് സെക്രട്ടറി വിജയനും മികച്ച അക്രഡിറ്റ് എന്‍ജിനീയര്‍ക്കുള്ള അവാര്‍ഡ് മാറഞ്ചേരി എംജിഎന്‍ആര്‍ഇജിഎസ് അക്രഡിറ്റഡ് എന്‍ജിനീയര്‍ വി എന്‍ ശ്രീജിത്തും, മികച്ച ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ക്കുള്ള പുരസ്‌കാരം പി വിജയശ്രീയും ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it