അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ഈ വര്‍ഷം പൂട്ടില്ല

കൊച്ചി: സര്‍ക്കാരിന്റെ അംഗീകാരവും എന്‍ഒസിയുമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് 2018-19 അധ്യയന വര്‍ഷം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്‌കൂളുകളുടെ അംഗീകാരം സംബന്ധിച്ച് കൂടുതല്‍ വിശദമായ പഠനം നടത്തേണ്ടതിനാലാണ് ഈ വര്‍ഷം ഉത്തരവ് നടപ്പാക്കാത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
1600ലേറെ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശത്തിനെതിരേ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇക്കാര്യം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി ഹരജി വേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിറക്കിയിരുന്നത്. കഴിഞ്ഞ മെയിലും ജൂലൈയിലും ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശങ്ങളുണ്ടായി. ഇതിനെതിരേ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it