kozhikode local

'അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി വേണം'



കോഴിക്കോട്: സര്‍ക്കാറി ന്റേയോ സര്‍വകലാശാലയുടേയോ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് അഭ്യര്‍ഥിച്ചു. വിദേശത്തുള്‍പ്പെടെ തൊഴില്‍ സാധ്യത എന്ന് പ്രചരിപ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് രൂപ കുട്ടികളില്‍ നിന്ന് കൈപ്പറ്റുന്ന തട്ടിപ്പുസ്ഥാപനങ്ങള്‍ ഏറി വരികയാണ്. ചതിയില്‍ പെടുന്ന വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും പണവും തിരിച്ചുകിട്ടാത്ത സ്ഥിതിയാണ്. പണവും സ്വാധീനവുമുപയോഗിച്ച് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുന്നതായും എഐവൈഎഫ് ആരോപിച്ചു. നഗരത്തില്‍ എയിംഫില്‍ ഇന്റര്‍നാഷനല്‍ എന്ന പേരില്‍ വ്യാജകോഴ്‌സ് നടത്തുന്ന സ്ഥാപനത്തിനെതിരേ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് എഐവൈഎഫ് ഐക്യദാര്‍ ഢ്യം പ്രഖ്യാപിച്ചു. നിരാഹാരമനുഷ്ഠിക്കുന്ന വിദ്യാര്‍ഥികളെ അഭിവാദ്യം ചെയ്തു എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ്, അജയ് ആവള, അഷ്‌റഫ് കുരുവട്ടൂര്‍ സംസാരിച്ചു. സമരം അവസാനിപ്പിക്കുന്നതിന് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it