palakkad local

'അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് പിന്‍വലിക്കണം'

പാലക്കാട്: അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് സ്‌കൂള്‍ അസോയിയേഷന്‍  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഒരു സ്‌കൂളില്‍ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എല്ലാം അണ്‍ എയ്ഡഡ് സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന ഡിഡിഇ യുടെ നിര്‍ദ്ദേശത്തിന് യാതൊരു ന്യായീകരണവുമില്ല. സംസ്ഥാനത്ത് ഒരിടത്തും ഇത്തരത്തിലുള്ള ഉത്തരവിറങ്ങിയിട്ടില്ല. പാലക്കാട് ജില്ലയില്‍ മാത്രമാണ് ഇത്തരത്തിലുള്ള വിചിത്രമായ ഉത്തരവുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ മൂന്നറിലേറെയാണ് അണ്‍ എയ്ഡഡ് സ്‌കുളുകള്‍ പ്രവര്‍ത്തിക്കുന്നത്. അധ്യാപകരടക്കം ആയിരകണക്കിന് ജീവനക്കാരും ഇത്തരം സ്‌കൂളുകളെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. പല സ്‌കൂളുകളും അംഗീകാരത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത്തരമൊരു സഹാചര്യത്തില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ വിദ്യാലയം അടച്ചുപൂട്ടണമെന്ന നിര്‍ദേശത്തില്‍ ദുരുഹതയുണ്ടെന്നും പ്രശ്‌ന പരിഹാരത്തിനായി വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ കര്‍ശന നിര്‍ബന്ധനകള്‍ കൊണ്ട് അനംഗീകൃത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നാല്‍ അതിന്റെ നേട്ടം പൊതു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കായിരിക്കില്ല. മറിച്ച് അമിതഫീസ് വാങ്ങി നടത്തുന്ന അണ്‍ എയ്ഡഡ് സ്വകാര്യവിദ്യാലയങ്ങള്‍ക്കായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ കെ അബ്ദുള്‍ഖാദര്‍, ജനറല്‍സെക്രട്ടറി സി എം ജയപ്രകാശ്, ഖജാഞ്ചി എം ചെന്താമരാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it