thiruvananthapuram local

അംഗീകാരങ്ങളുടെ നിറവില്‍ നജ്മ

ബാലശ്രീ പുരസ്‌കാരം വാങ്ങാന്‍ ഡല്‍ഹിക്ക് തിരിക്കും മുമ്പേ നജ്മ നസീമിന് സംസ്ഥാന കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി കഥാ രചനയില്‍ എ ഗ്രേഡ് . സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തിയുള്ള കുട്ടികളുടെ പത്മശ്രീയായ ബാലശ്രീ പുരസ്‌കാര ജേത്രിയാണ് നജ്മ. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ പുരസ്‌കാരം ഫെബ്രുവരി മൂന്നിന് ഡല്‍ഹിയില്‍ ഏറ്റുവാങ്ങാന്‍ പോകാനിരിക്കെയാണ് മറ്റൊരംഗീകാരം കൂടി തേടിയെത്തിയത്. മൊബൈല്‍ ജീവിതത്തെക്കുറിച്ച് എഴുതിയാണ് നജ്മ എ ഗ്രേഡ് നേടിയത്. തൃശൂര്‍ വിവേകോദയം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നജ്മ തിരുവനന്തപുരം പെരുങ്ങമല നജിനാസില്‍ റസുറുദ്ധീന്റെയും ശിഹാനയുടെയും മകളാണ്.
Next Story

RELATED STORIES

Share it