അംഗപരിമിതര്‍ക്ക് വിവേചനമെന്ന് എന്‍പിആര്‍ഡി

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അംഗപരിമിതരോട് വിവേചനം കാണിക്കുന്നുവെന്ന് അംഗപരിമിതരുടെ അവകാശങ്ങള്‍ക്കായുള്ള ദേശീയവേദി (എന്‍പിആര്‍ഡി).
കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ ഹജ്ജ് മാര്‍ഗ നിര്‍ദേശത്തിലെ നാലാം നിബന്ധനയിലെ ഉപനിയമം മൂന്നിലെ നാലും അഞ്ചും നിബന്ധനകള്‍ അംഗപരിമിതരോട് വിവേചനം കാണിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് എന്‍പിആര്‍ഡി കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്ന് ദേശീയ ജനറല്‍ സെക്രട്ടറി വി മുരളീധരന്‍ വ്യക്തമാക്കി.
കാലുകള്‍ മുറിക്കപ്പെട്ടവര്‍, മുടന്തുള്ളവര്‍, പോളിയോ ബാധിച്ച് കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ഹജ്ജിന് യോഗ്യതയുണ്ടാവില്ലെന്ന മാര്‍ഗ നിര്‍ദേശം ഒഴിവാക്കണമെന്നാണ് എന്‍പിആര്‍ഡി നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഹജ്ജ് മാര്‍ഗനിര്‍ദേശത്തിലെ വ്യവസ്ഥകള്‍ 2016ലെ അംഗപരിമിതരുടെ അവകാശങ്ങള്‍ക്കുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് നിവേദനത്തി ല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അംഗപരിമിതര്‍ ഹജ്ജിനെത്തുന്നതിന് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നിരിക്കെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഈ വിവേചന മനോഭാവം അതിശയിപ്പിക്കുന്നതാണെന്ന് മുരളീധരന്‍ തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it