Flash News

അംഗപരിമിതരെ ബുദ്ധിമുട്ടിക്കരുത് : മനുഷ്യാവകാശ കമ്മീഷന്‍



തിരുവനന്തപുരം: അംഗവൈകല്യമുള്ളവര്‍ക്ക് അംഗപരിമിതരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എല്ലാ ജില്ലകളിലും ആഴ്ചയില്‍ ചുരുങ്ങിയത് നാല് ഡിസെബിലിറ്റി ബോഡുകള്‍ കൂടണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശിച്ചു. ഡിസെബിലിറ്റി ബോഡ് സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ ലിഫ്റ്റ് സംവിധാനം ഇല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തുന്ന അംഗപരിമിതര്‍ക്ക്  ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ കെട്ടിടത്തിന്റെ താഴെത്തെ നിലയില്‍ ബോര്‍ഡ് കൂടണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കാഴ്ചവൈകല്യം, കേള്‍വി വൈകല്യം, മാനസിക വൈകല്യം തുടങ്ങിയ ബുദ്ധിമുട്ടുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പ്രതേ്യക പരിശോധന ആവശ്യമാണെങ്കിലും കാലതാമസം കൂടാതെ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it