kasaragod local

അംഗപരിമിതരുടെ വിവരശേഖരണത്തിന് അധികൃതര്‍ അറിയാതെ സര്‍വേ

കാസര്‍കോട്: ജില്ലയിലെ അംഗപരിമിതരുടെ വിവരശേഖരണത്തിന് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അറിയാതെ സര്‍വേ. സാമൂഹിക സുരക്ഷാവകുപ്പിന്റെ നേതൃത്വത്തിലാണ് സര്‍വേ.
ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് വിവരമൊന്നുമില്ലെന്ന് ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ഡീനാ ഭരതന്‍ പറഞ്ഞു. അംഗ പരിമിതരുടെ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, റേഷന്‍ കാര്‍ഡിന്റെ കോപ്പി തുടങ്ങിയവ അംഗണവാടി ജീവനക്കാര്‍ മുഖാന്തിരം ഒരുമാസം മുമ്പ് ശേഖരിച്ചിരുന്നു.
ഇത് അറ്റസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട വീണ്ടും തിരിച്ചയച്ചതോടെയാണ് സംഭവം വിവാദമായത്. ഒരു അംഗപരിമിതന് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിലെ മൂന്ന് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സിറ്റിങ് നടക്കണം.
ഇതിലാണ് അംഗപരിമിതര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ആവശ്യങ്ങള്‍്ക്ക വിനിയോഗിക്കാന്‍ കഴിയും.
ഈ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമുള്‍പ്പെടെ എല്ലാ വിവരങ്ങളും അറ്റസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആദ്യ ഘട്ട സര്‍വേയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയവരുടെ അപേക്ഷകള്‍ തിരിച്ചയച്ചത്. എന്നാല്‍ ഇത്തരം സര്‍വേ നടക്കുന്ന കാര്യം തനിക്കറിയില്ലെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു.






Next Story

RELATED STORIES

Share it