palakkad local

അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യയോഗവും ചേര്‍ന്നു

പാലക്കാട്: ജില്ലയിലെ വിവിധ നഗരസഭ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെയാണ് എല്ലാ കേന്ദ്രങ്ങളിലും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആംരഭിച്ചത്. 19ന് രാവിലെ നഗരസഭകളിലേയും ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലേയും ഭരണ സാരഥികളെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് നടക്കും. ഉച്ചയ്ക്ക് ഉപഭരണാധികാരികളുടെ തിരഞ്ഞെടുപ്പുകളും നടക്കും.
ജില്ലയിലെ ഏഴ് നഗരസഭകളിലും പാലക്കാട് ജില്ലാ പഞ്ചായത്തിലും 13ബ്ലോക്ക് പഞ്ചായത്തുകളിലും 88 ഗ്രാമപ്പഞ്ചായത്തുകളിലുമാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നത്. പാലക്കാട് നഗരസഭയില്‍ തിരഞ്ഞെടുപ്പ് വരണാധികാരി മുതിര്‍ന്ന അംഗം 38ാം വാര്‍ഡിലെ യുഡിഎഫിലെ പ്രതിനിധി കെ മണിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും പിന്നീട് അദ്ദേഹം മറ്റംഗങ്ങള്‍ക്ക് വാര്‍ഡ് ക്രമത്തില്‍ സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. 52 അംഗങ്ങളും ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് കൗണ്‍സില്‍ യോഗം ചേര്‍ന്നു.
ചിറ്റൂര്‍: ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ വരണാധികാരിയായ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ അബൂബക്കര്‍ മുതിര്‍ന്ന അംഗമായ ടി എസ് തിരുവെങ്കിടത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ടി എസ് തിരുവെങ്കിടം നഗരസഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
അംഗങ്ങളായ എ കണ്ണന്‍കുട്ടി, കെ സി പ്രീത്, കെ ജി ശേഖരനുണ്ണി, കെ മധു, സ്വാമിനാഥന്‍, എം ശിവകുമാര്‍, നഗരസഭാ സെക്രട്ടറി ബിനി, എന്‍ജിനീയര്‍ സ്വാമിദാസ് സംസാരിച്ചു.
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വരണാധികാരി ജില്ലാ ലേബര്‍ ഓഫിസര്‍ രമേഷന്‍ മുതിര്‍ന്ന അംഗമായ സ്വാമിനാഥന് ആദ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സ്വാമിനാഥന്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദ്യയോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി സി പി അനന്തന്‍ സംസാരിച്ചു. 12 ന് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടക്കും.
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ നഗരസഭയില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. മറ്റംഗങ്ങള്‍ക്കൊപ്പം വാര്‍ഡ് ക്രമത്തില്‍ 16ാം വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എസ്ഡിപിഐ സ്ഥാനാര്‍ഥി ടി എം മുസതഫ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ എം ആര്‍ മുരളി, വിവിധ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിങ് ഓഫി സര്‍ ജില്ലാ ജിയോളജിസ്റ്റ് കിഷോര്‍ മുതിര്‍ന്ന അംഗം ടി ആര്‍ സെബാസ്റ്റിയന് സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റ് അംഗങ്ങള്‍ക്ക് ടി ആര്‍ സെബാസ്റ്റിയന്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
Next Story

RELATED STORIES

Share it