ബന്തിയോട് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
കുമ്പള: ബന്തിയോട് മുട്ടം ഗേറ്റിനു സമീപം ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മംഗളൂരു ശ്രീനിവാസ കോളജിലെ ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ഉപ്പള നയബസാര്‍ സ്വദേശി മിസ്ഹബ്(21), മഞ്ചേശ്വരം ബഡാജെ സ്വദേശി മുഹമ്മദ് ആമീന്‍ മഹറൂഫ്(20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെ ദേശീയപാത മുട്ടം ഗേറ്റില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പര്‍ ലോറിയാണ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ ഉച്ചയ്ക്കും മറ്റൊരാള്‍ രാത്രിയോടെയും മരണപ്പെട്ടു. ഉച്ചയോടെ മിസ്ഹബ് ആശുപത്രിയില്‍ മരിച്ചു. വൈകീട്ട് ഏഴോടെയാണ് മഹറൂഫിന്റെ മരണം സ്ഥിരീകരിച്ചത്. ബഡാജെ സ്വദേശി ഹനീഫ-ശമീമ ദമ്പതികളുടെ മകനാണ് മഹറൂഫ്. സഹോദരങ്ങള്‍: സന, മഹ്ഷൂക്ക്. നയാബസാര്‍ നാട്ടക്കല് ഹൗസിലെ അബ്ദുല്‍ കാദര്‍-ഫൗസിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് മിസ്ഹബ്. മുസ് ല, സഹോദരങ്ങള്‍: നദ, നൂഹ.
RELATED STORIES
എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
8 May 2024 5:15 AM GMTമഴക്കെടുതി: ഹൈദരാബാദില്‍ മതില് ഇടിഞ്ഞുവീണ് ഏഴു മരണം
8 May 2024 4:24 AM GMT