Football

ഐ എസ് എല്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന് എതിരെ

ഐ എസ് എല്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന് എതിരെ
X

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിനെ നേരിടും. തുടര്‍ച്ചയായ നാലു തോല്‍വികള്‍ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വിജയിച്ചെ പറ്റൂ. ഇന്ന് ചെന്നൈയില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ശക്തമായ ടീമിനെ തന്നെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറക്കും. പഞ്ചാബിനെതിരായ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 3-1ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും പിറകോട്ട് പോകാതെ ഇരിക്കണം എങ്കില്‍ വീണ്ടും ജയിച്ചു തുടങ്ങേണ്ടതുണ്ട്. ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരം സൂര്യ മൂവീസിലും ജിയോ സിനിമയിലും തത്സമയം കാണാം.

പതിമൂന്നു മത്സരങ്ങളില്‍ നിന്ന് പന്ത്രണ്ടു പോയിന്റുമായി പതിനൊന്നാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ്സിക്ക് സ്വന്തം മണ്ണിലെ മത്സരം അഭിമാനപോരാട്ടമാണ്. മറുവശത്ത് പതിനാലു മത്സരങ്ങളില്‍ നിന്ന് ഇരുപത്തിയാറു പോയിന്റുമായി നാലാം സ്ഥാനത്താണെങ്കിലും തുടര്‍ച്ചയായി രണ്ടാം തോല്‍വി നേരിട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് ഈ മത്സരത്തില്‍ വിജയിക്കേണ്ടത് നിര്‍ണായകമാണ്.ഇരു ടീമുകള്‍ക്കും സീസണ്‍ ബ്രേക്കിന് ശേഷം നടന്ന മത്സരങ്ങള്‍ വിജയിക്കാനായിട്ടില്ല. ഇതുകൊണ്ടെല്ലാം തന്നെ ഇരു ടീമുകള്‍ക്കും റാങ്കിങ് മെച്ചപ്പെടുത്താനും തുടര്‍ച്ചയായ തോല്‍വികളുടെ സമ്മര്‍ദ്ദം ഒഴിവാക്കാനും

ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന ഏഴു മത്സരങ്ങളില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ്സിയോട് തോല്‍വി വഴങ്ങിയിട്ടില്ല.ഇരു ടീമുകളും കളിച്ച ആകെ മത്സരങ്ങള്‍ - 21. ചെന്നൈയിന്‍ എഫ്സി വിജയിച്ചത് 6. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയിച്ചത് 6. സമനില - 9.

സാധ്യതാ ലൈന്‍-അപ്പ്

ചെന്നൈയിന്‍ എഫ്സി സ്‌ക്വാഡ്: ദേബ്ജിത് മജുംദര്‍ (ജികെ), ആകാശ് സാങ്വാന്‍, സാര്‍ത്ഥക് ഗൊലുയി, റയാന്‍ എഡ്വേര്‍ഡ്സ്, അങ്കിത് മുഖര്‍ജി, മൊബാഷിര്‍ റഹ്‌മാന്‍, റഹീം അലി, റാഫേല്‍ ക്രിവെല്ലാരോ, കോനര്‍ ഷീല്‍ഡ്സ്, നിന്തോയിംഗന്‍ബ മീതേയ്, ജോര്‍ദാന്‍ മുറെ

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്‌ക്വാഡ്: സച്ചിന്‍ സുരേഷ് (ജികെ), ഹുയ്ഡ്രോം സിംഗ്, മിലോസ് ഡ്രിന്‍സിച്ച്, റൂയിവ ഹോര്‍മിപാം, പ്രീതം കോട്ടാല്‍, ഡെയ്സുകെ സകായ്, ജീക്സണ്‍ സിംഗ് തൗണോജം, മുഹമ്മദ് അസ്ഹര്‍, രാഹുല്‍ കണ്ണോലി പ്രവീണ്‍, ദിമിട്രിയോസ് ഡയമന്റകോസ്, ഫെഡോര്‍ സെര്‍നിച്ച്.


Next Story

RELATED STORIES

Share it