Culture

വീടകം അരങ്ങാക്കി അതിജീവനത്തിനായി തൃശൂർ രംഗചേതന

രംഗചേതനയുടെ എഫ് ബി പേജിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്ന കൊവിഡ് കാലത്തെ കലാപ്രവർത്തനത്തിൻ്റെ രണ്ടാം അരങ്ങായിരുന്നു പ്രതാപൻ്റെ മാള തൃപ്പേക്കുളത്തെ വീട്ടിലെ നാടകാവതരണം.

വീടകം അരങ്ങാക്കി അതിജീവനത്തിനായി തൃശൂർ രംഗചേതന
X

മാള: ഗ്രാമികയുടെ സാരഥി കിട്ടൻ മാഷിന് മുമ്പിൽ വീടകം അരങ്ങാക്കി പ്രമുഖ നാടക പ്രവർത്തകൻ പ്രതാപനും മകൻ ഗ്രാംഷിയും നാടകം അവതരിപ്പിച്ചു. അതിജീവനത്തിനായി രംഗചേതന ലൈവ് എന്ന പരിപാടിയിലാണ് ഏക കാഴ്ചക്കാരനായ് കിട്ടൻ മാഷ് പ്രതാപന് മുൻമ്പിൽ നാടകം കാണാൻ ഇരുന്നത്.

രംഗചേതനയുടെ എഫ് ബി പേജിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്ന കൊവിഡ് കാലത്തെ കലാപ്രവർത്തനത്തിൻ്റെ രണ്ടാം അരങ്ങായിരുന്നു പ്രതാപൻ്റെ മാള തൃപ്പേക്കുളത്തെ വീട്ടിലെ നാടകാവതരണം. നാടകം അവതരിപ്പിക്കുന്ന ഓരോ വീടിനും പൊതുജനങ്ങളിൽ നിന്ന് സംഭാവനയായി സ്വീകരിച്ച പതിനായിരം രൂപ സ്നേഹ സമ്മാനമായി നൽകി ആദരിക്കും.

എം സുകുമാരൻ്റെ പർവ്വതങ്ങളെ നീക്കം ചെയ്ത വിഢിയായ വൃദ്ധൻ എന്ന കഥയുടെ രംഗാവതരണം ജനകീയ സംസ്കാരിക വേദിയുടെ പ്രവർത്തകനായിരുന്ന കിട്ടൻ മാഷിന് തൻ്റെ യൗവനത്തിലെ കലുഷിതമായ അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ സാംസ്കാരിക ഇടപെടലുകളെയും ജയിൽ അനുഭവങ്ങളെയും ഓർത്തെടുക്കാൻ ഉതകുന്നതായിരുന്നു.

ഗ്രാമികയുടെ പ്രവർത്തകൻ കൂടിയായ പ്രതാപൻ്റെ നിരവധി നാടകാഭിനയത്തിന് സാക്ഷിയായിട്ടുള്ള കിട്ടൻ മാഷിന് വീട്ടകം അരങ്ങാക്കി ഒറ്റ പ്രേക്ഷകന് മുമ്പിലുള്ള നാടകാവതരണം പുതിയ അനുഭവമായി. ഇന്ത്യയിലെ പ്രശസ്ത നാടകോൽസവങ്ങളിലെല്ലാം പ്രമുഖ സംവിധായകരുടെ കീഴിൽ നാടകങ്ങൾ അവതരിപ്പിച്ചിട്ടുള്ള പ്രതാപൻ ഏതാനും സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it