പരമാവധി വിലയേക്കാൾ കൂടിയ വിലയ്ക്ക് കത്തി വില്പന നടത്തി; ആമസോണിന് പിഴ
കോട്ടയം: ഗ്ലയർ 20 എം.എം കത്തിയുടെ വില 410 ആയി കാണിച്ച് 45 ശതമാനം വിലക്കിഴിവിൽ 215 രൂപയ്ക്ക് ലഭിക്കും എന്ന പരസ്യം കണ്ട് കത്തി വാങ്ങിയതിന് ശേഷമാണ് പരാതിക്കാരൻ കത്തിയ്ക്ക് ടാക്സ് ഉൾപ്പെടെ 191.96 രൂപ മാത്രമാണുള്ളതെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. 191.96 രൂപ പരമാവധി വില പ്രിന്റ് ചെയ്ത പായ്ക്കറ്റ് 410 രൂപ എന്നു വ്യാജപരസ്യം നൽകി 215 രൂപ ഡിസ്കൗണ്ട് വില ഈടാക്കിയ ആമസോൺ ഗുരുതരമായ നിയമലംഘനം നടത്തിയതായി കമ്മീഷൻ കണ്ടെത്തി.
542019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് വിൽപന നടത്തുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ അനുചിത വ്യാപാരം, സേവനന്യൂനത, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് കണ്ടെത്തിയ കമ്മീഷൻ ആമസോൺ കമ്പനി എം.ആർ.പി. നിയമം നുസരിച്ചുള്ള വ്യവസ്ഥകളും ലംഘിച്ചതായി കണ്ടെത്തി. ഹർജിക്കാരന്റെ കൈയിൽനിന്ന് അധികമായി ഈടാക്കിയ 23.04 രൂപ ഒമ്പതു ശതമാനം പലിശയടക്കം തിരികെ നൽകാനും 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും പ്രസിഡന്റ് വി.എസ് മനുലാൽ, അംഗങ്ങളായ ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ കമ്മീഷൻ വിധിച്ചു.
RELATED STORIES
ബെംഗളൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലിസ് നടത്തിയ ലഹരിവേട്ടയില്‍...
20 May 2024 7:04 AM GMTസ്വകാര്യ വസ്തുവിൽ പഞ്ചായത്ത് അധികൃതർ മാലിന്യം കുഴിച്ചിട്ടെന്ന് പരാതി
20 May 2024 7:00 AM GMTഅഫ്ഗാനിലേക്ക് സഹായം തുടർന്ന് ഖത്തർ
20 May 2024 6:58 AM GMTഇബ്രാഹിം റഈസിയുടെ മരണം; ഇറാനില്‍ അടിയന്തര മന്ത്രിസഭാ യോഗം
20 May 2024 6:45 AM GMTബിജെപി സ്ഥാനാര്‍ത്ഥിക്ക് എട്ട് തവണ വോട്ടുചെയ്യുന്ന വീഡിയോ പുറത്ത്;...
20 May 2024 6:33 AM GMTകൊട്ടാരക്കര താലൂക്ക് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ ...
20 May 2024 6:29 AM GMT