Latest News

കൊല്ലപ്പെട്ട വീട്ടമ്മയുടെ ശരീരത്തിൽ 16 മുറിവുകൾ; സംശയം ഉണർത്തി കാറും നാടോടി സ്ത്രീകളും

കൊല്ലപ്പെട്ട വീട്ടമ്മയുടെ ശരീരത്തിൽ 16 മുറിവുകൾ; സംശയം ഉണർത്തി  കാറും നാടോടി സ്ത്രീകളും
X

കോതമംഗലം: ചേലാട് കള്ളാട് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കായി റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. സംഭവ ദിവസം കസ്റ്റഡിയിലെടുത്ത മൂന്ന് അതിഥിത്തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.

കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് (72) തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് വീടിനുള്ളില്‍ െവച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴുത്തറത്ത് കൊലപ്പെടുത്തി സ്വര്‍ണാഭരണം കവര്‍ന്ന പ്രതി മൃതദേഹത്തിനു സമീപം മഞ്ഞള്‍പ്പൊടി വിതറി അതിസമര്‍ഥമായി തെളിവുകള്‍ നശിപ്പിച്ചാണ് രക്ഷപ്പെട്ടത്.

സാറാമ്മയുടെ ശരീരത്തില്‍ ചെറുതും വലുതുമായ 16 മുറിവുകളുണ്ടായിരുന്നു. കഴുത്തിന്റെ ഇടതുവശത്ത് 12 സെന്റിമീറ്റര്‍ ആഴത്തിലുള്ള മുറിവാണ് മരണ കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ചെവിയിലും കൈകളിലും ചെറിയ മുറിവുകളുണ്ട്. വീണതിന്റെ ആഘാതവും ശരീരത്തിലുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോലിസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

സംശയാസ്പദ സാഹചര്യത്തില്‍ കാറും നാടോടി സ്ത്രീകളും

മൂര്‍ച്ചയേറിയ കത്തിപോലുള്ള ആയുധം കൊണ്ടാണ് കൃത്യം നടത്തിയതെന്നാണ് പോലിസ് നിഗമനം. അന്വേഷണത്തില്‍ വീടിനുള്ളില്‍നിന്നോ ചുറ്റുവട്ടത്തുനിന്നോ ആയുധങ്ങളോ മറ്റ് വസ്തുക്കളോ കണ്ടെത്താനായില്ല. സംഭവ ദിവസം ഉച്ചയ്ക്ക് വീടിനു സമീപത്തെ റോഡിലൂടെ സംശയാസ്പദ സാഹചര്യത്തില്‍ പോയ കാറിനെ കുറിച്ച് പോലിസ് വിവരം തേടുന്നു.

കൂടാതെ റോഡിലൂടെ കടന്നുപോയ പഴയ തുണി വാങ്ങിക്കുന്ന നാടോടി സ്ത്രീകളുടെ സംഘത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടന്നുവരുന്നു. പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് കോള്‍ വിവരവും സിസിടിവി ദൃശ്യവും ശേഖരിച്ചുവരുന്നു. വിരലടയാള വിദഗ്ധര്‍ ശേഖരിച്ച തെളിവുകള്‍ ഫൊറന്‍സിക് ലാബിലയച്ചു. റൂറല്‍ എസ്പി ഡോ. വൈഭവ് സക്‌സേന ചൊവ്വാഴ്ചയും കോതമംഗലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.

Next Story

RELATED STORIES

Share it