ഐഎസ്എല്‍ ഫൈനല്‍ ഇന്ന്; മോഹന്‍ ബഗാനും മുംബൈ സിറ്റിയും നേര്‍ക്കുനേര്‍
കൊല്‍ക്കത്ത: ഐഎസ്എല്‍ പത്താം സീസണിലെ വിജയികളെ ഇന്നറിയാം. നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്, മുംബൈ സിറ്റി എഫ്സിയെ നേരിടും. രാത്രി ഏഴരയ്ക്ക് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. കിരീടം കാക്കാന്‍ കൊല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ് ഇറങ്ങുമ്പോള്‍ വീണ്ടെടുക്കാനാണ് മുംബൈ സിറ്റി എഫ്സി ഇറങ്ങുക.
ഐഎസ്എല്‍ പത്താം പതിപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് കലാശക്കളിയില്‍ മുഖാമുഖം എത്തുന്നത്. കപ്പ് നിലനിര്‍ത്തുന്നതിനൊപ്പം ട്രബിള്‍ കിരീടനേട്ടമാണ് മോഹന്‍ ബഗാന്റെ മോഹം. ഡ്യൂറന്റ് കപ്പിനും ഐഎസ്എല്‍ ലീഗ് ഷീല്ഡിനുമൊപ്പം ഐഎസ്എല്‍ കിരീടം കൂടി ഷെല്ഫിലെത്തിക്കാനായാല് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമുമാകാം മോഹന്‍ ബഗാന്.
ലീഗ് റൌണ്ടിലെ അവസാന കളിയില്‍ ഇതേ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മുംബൈയെ 2-1ന് തോല്‍പ്പിച്ചായിരുന്നു മോഹന്‍ ബഗാന്റെ ഷീല്‍ഡ് നേട്ടം. സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുന്നത് ഫൈനലിലും ആത്മവിശ്വാസമേകും. ദിമിത്രി പെട്രാറ്റോസ് ജേസണ്‍ കമ്മിങ്സ് ജോഡിയിലാണ് മോഹന്‍ ബഗാന്റെ ഗോള്‍ പ്രതീക്ഷകള്‍. ഫൈനലിലേക്ക് നയിച്ച നിര്‍ണായക ഗോള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദും കൂട്ടിനുണ്ട്.
2020-21 സീസണിലെ പോലെ മോഹന്‍ ബഗാനെ കീഴടക്കി കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മുംബൈ സിറ്റി എഫ്സി.മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഹോര്‍ഗെ പെരേര ഡിയാസ്, വിക്രം പ്രതാപ് സിങ്, ലാലിയന്‍സുവാല ചാങ്തെ എന്നിവരുടെ ബൂട്ടുകള്‍ നിറയൊഴിക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ സിറ്റി എഫ്സി ഫൈനലില്‍ ഇറങ്ങുക.
RELATED STORIES
ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍ കണ്ടെത്താനായില്ല; പ്രസിഡന്റിനു...
19 May 2024 5:54 PM GMTപോക്സോ കേസ്: ഡല്‍ഹിയില്‍നിന്ന് പിടിയിലായ മലയാളി രക്ഷപ്പെട്ടു
19 May 2024 12:46 PM GMTബോചെ ടി ലോട്ടറിയല്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍
19 May 2024 10:33 AM GMTകാഫിര്‍ സ്ക്രീന്‍ ഷോട്ട്; പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി പി...
19 May 2024 9:36 AM GMTകാസര്‍കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും...
19 May 2024 5:18 AM GMTപൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം; സസ്പെന്ഷന്...
19 May 2024 5:06 AM GMT