ഡ്രൈവർ യദുവിന്റെ ഹരജി ഇന്ന് കോടതിയിൽ; മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന് ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്കിയ ഹരജി ഇന്ന് കോടതി പരിഗണിക്കും. പോലിസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ആര്യാ രാജേന്ദ്രന്, സച്ചിന് ദേവ്, വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്കെതിരെയാണ് പരാതി.
എന്നാല്‍ സമാനസ്വഭാവമുളള ഹരജിയില്‍ കഴിഞ്ഞ ദിവസം എടുത്ത കേസില്‍ അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കാനാണ് സാധ്യത. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഹരജി പരിഗണിക്കുന്നത്. അതേ സമയം ബസ്സിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസആടിസി വര്‍ക്കു ഷോപ്പില്‍ വച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുളള രേഖകള്‍ പോലിസ് ശേഖരിച്ചു.
RELATED STORIES
ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍ കണ്ടെത്താനായില്ല; പ്രസിഡന്റിനു...
19 May 2024 5:54 PM GMTപോക്സോ കേസ്: ഡല്‍ഹിയില്‍നിന്ന് പിടിയിലായ മലയാളി രക്ഷപ്പെട്ടു
19 May 2024 12:46 PM GMTബോചെ ടി ലോട്ടറിയല്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍
19 May 2024 10:33 AM GMTകാഫിര്‍ സ്ക്രീന്‍ ഷോട്ട്; പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി പി...
19 May 2024 9:36 AM GMTകാസര്‍കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും...
19 May 2024 5:18 AM GMTപൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം; സസ്പെന്ഷന്...
19 May 2024 5:06 AM GMT