ആഫ്ക്കോണ്‍; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഈജിപ്തിനെ വീഴ്ത്തി ഡിആര്‍ കോങ്കോ ക്വാര്‍ട്ടറില്‍
BY FAR29 Jan 2024 5:55 AM GMT
X
FAR29 Jan 2024 5:55 AM GMT
കെയ്റോ: ആഫ്ക്കോണില്‍ ഈജിപ്ഷ്യന്‍ ദുരന്തം. ഏഴ് തവണ ചാംപ്യന്മാരായ ഈജിപ്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 7-8ന് വീഴ്ത്തിയാണ് കോങ്കോയുടെ നേട്ടം. തോല്‍വിയോടെ ഈജിപ്ത് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. എക്സാട്രാ ടൈമം വരെ സ്കോര്‍ 1-1 എന്ന നിലയിലായിരുന്നു. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ മുഹമ്മദ് സലാഹിന്റെ അഭാവത്തിലാണ് ഈജിപ്ത് ഇറങ്ങിയത്. ആദ്യമായാണ് കോങ്കോ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് ഹംദി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. 37ാം മിനിറ്റില്‍ എലിയയിലൂടെ കോങ്കോ ലീഡെടുത്തു. തുടര്‍ന്ന് 45ാം മിനിറ്റിലാണ് ഈജിപ്ത് അബ്ദാലിലൂടെ സമനില പിടിച്ചത്. കോങ്കോ ഗോള്‍കീപ്പര്‍ ലയണല്‍ മപ്സിയാണ് അവസാനത്തെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്.
Next Story
RELATED STORIES
പാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTകരിപ്പൂരില്‍ എയർഇന്ത്യ എക്സ്പ്രസ് 70-ലധികം സർവീസുകൾ റദ്ദാക്കി
8 May 2024 5:28 AM GMTതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
8 May 2024 5:15 AM GMTവെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട, ക്ഷീണം മാറാൻ മാസങ്ങളെടുത്തേക്കാം
8 May 2024 4:14 AM GMTതിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMT