എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ദുബയ്-കണ്ണൂര്‍ സര്‍വ്വീസ് ചൊവ്വാഴ്ച മുതല്‍
എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ദുബയില്‍ നിന്നും കണ്ണൂരിലേക്കും ഷാര്‍ജയില്‍ നിന്നും വിജയവാഡയിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നു.
ദുബയ്: എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ദുബയില്‍ നിന്നും കണ്ണൂരിലേക്കും ഷാര്‍ജയില്‍ നിന്നും വിജയവാഡയിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നു. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.40 ന് പുറപ്പെടുന്ന വിമാനം രാത്രി 11.30 ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ നിന്നും പുലര്‍ച്ചെ 12.50 ന് പുറപ്പെടുന്ന വിമാനം വെളുപ്പിന് 03.15 ന് ദുബയിലെത്തും. 300 ദിര്‍ഹം മുതലാണ് വണ്‍വേ നിരക്ക് ആരംഭിക്കുന്നത്. ഷാര്‍ജയില്‍ നിന്നും ആഴ്ചയില്‍ രണ്ട് ദിവസമാണ് വിജയവാഡയിലേക്ക് സര്‍വ്വീസുള്ളത്. തിങ്കള്‍ ശനി ദിവസങ്ങളില്‍ രാവിലെ 11.00 മണിക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.25 ന് വിജയവാഡയില്‍ എത്തും. അവിടെ നിന്നും ഇതേ ദിവസങ്ങളില്‍ തന്നെ വൈകിട്ട് 6.35 ന് പുറപ്പെട്ട് രാത്രി 9.30 ദുബയില്‍ എത്തുന്ന രൂപത്തിലാണ് ഷെഡ്യൂള്‍. 399 ദിര്‍ഹം മുതലാണ് ഈ സെക്ടറിലേക്കുള്ള നിരക്ക് ആരംഭിക്കുന്നത്.
RELATED STORIES
ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ച റഷീദിന്റെ മലപ്പുറം സ്വദേശിയുടെ...
20 May 2024 9:45 AM GMTകോവാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആർ
20 May 2024 9:36 AM GMTമസാല ബോണ്ട് കേസ്: ഇഡിക്ക് തിരിച്ചടി; ഇടപെടേണ്ട സാഹചര്യമില്ലെന്ന്...
20 May 2024 9:35 AM GMTഐസിഎഫ് ഹജ്ജ് ക്യാംപ് 25ന്
20 May 2024 9:33 AM GMTപെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി
20 May 2024 9:28 AM GMTബെംഗളൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലിസ് നടത്തിയ ലഹരിവേട്ടയില്‍...
20 May 2024 7:04 AM GMT