പ്രേക്ഷകരും മാറുന്നത് കൊണ്ടാണ് സിനിമയും മാറുന്നത്. മമ്മൂട്ടി
കാലത്തിനനുസരിച്ച് സിനിമയും മാറുന്നുണ്ട് അതിന് കാരണം പ്രേക്ഷകരും മാറുന്നത് കൊണ്ടാണന്ന് മെഗാസ്റ്റാര്‍ മമ്മുട്ടി ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദുബയ്: കാലത്തിനനുസരിച്ച് സിനിമയും മാറുന്നുണ്ട് അതിന് കാരണം പ്രേക്ഷകരും മാറുന്നത് കൊണ്ടാണന്ന് മെഗാസ്റ്റാര്‍ മമ്മുട്ടി ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും പുതിയ സിനിമയായ റോഷാക്കിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മമ്മൂട്ടി. ഈ സിനിമ ഒറ്റത്തവണ കണ്ടിട്ട് കഥ മനസ്സിലാകുന്നില്ലെങ്കില്‍ സിനിമാ പാട്ടുകള്‍ വീണ്ടും കേള്‍ക്കുന്നത് പോലും വീണ്ടും കാണണമെന്നും മമ്മുട്ടി പറഞ്ഞു. സിനിമയില്‍ ഉണ്ടാകുന്ന മാറ്റം അത് പ്രേക്ഷകന് അവകാശപ്പെട്ടതാണ്. പൊതുജനങ്ങളില്‍ കാല ക്രമേണ ഉണ്ടാകുന്ന മാറ്റങ്ങള്‍ സിനിമയിലും ഉണ്ടാകും. മാറ്റമുണ്ടാകുന്ന സിനിമയില്‍ പങ്ക് വഹിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് എനിക്ക് അവകാശപ്പെട്ടത്. അതില്‍ കൂടുതലൊന്നും ക്രെഡിറ്റ് എടുക്കാന്‍ ഞാന്‍ അര്‍ഹനല്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ നടന് ഷറഫുദ്ദീന്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്മാന് അബ്ദുല്‍ സമദ്, ജോര്‍ജ്ജ് എന്നിവരും സംബന്ധിച്ചു.
RELATED STORIES
ബിജെപി സ്ഥാനാര്‍ത്ഥിക്ക് എട്ട് തവണ വോട്ടുചെയ്യുന്ന വീഡിയോ പുറത്ത്;...
20 May 2024 6:33 AM GMTകൊട്ടാരക്കര താലൂക്ക് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ ...
20 May 2024 6:29 AM GMTനാലാം നിലയില്‍ നിന്നും വീണ കുഞ്ഞിനെ അയല്‍വാസികള്‍ രക്ഷിച്ചെങ്കിലും...
20 May 2024 6:27 AM GMTഎറണാകുളം അവയവക്കടത്ത് കേസ്: രാജ്യാന്തര അവയവ മാഫിയയുമായി പ്രതിക്ക്...
20 May 2024 6:23 AM GMTതിരച്ചിലിന് വിരാമം; ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍...
20 May 2024 4:34 AM GMTഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം പെപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റിക്ക്...
19 May 2024 6:16 PM GMT